തിരുവനന്തപുരം: മോഡി സർക്കാരിൻ്റെ കേന്ദ്ര ബജറ്റിൽ അതൃപ്തി തുറന്നു പറഞ്ഞ് കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല.വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ് എന്നും മന്ത്രി വ്യക്തമാക്കി.
ഇതില്‍ പ്രതിഷേധം ഉണ്ട്. കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാണ് എന്നും ന്യായമായ വില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Discussion about this post