കണ്ണൂർ: ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കാടാച്ചിറയിലാണ് സംഭവം.അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് ആണ് മരിച്ചത്.
ഇരുപത്തിയൊന്ന് വയസ്സായിരുന്നു. വൈഷ്ണവിനൊപ്പം
ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്തിനു അപകടത്തിൽ പരിക്കേറ്റു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈഷ്ണവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Discussion about this post