19 കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി, കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍, കൊച്ചിയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ 19 കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അര്‍ധനഗ്‌നയായി അവശനിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.

അതേസമയം, പെണ്‍കുട്ടി മര്‍ദ്ദനത്തിനിരയായതായി പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുന്‍പും തല്ലു കേസിലെ പ്രതിയാണ്. ഇയാള്‍ കയര്‍ കഴുത്തില്‍ കുരുക്കിയതാണോ എന്നാണ് ഉയരുന്ന സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version