വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം, നിലത്തുവീണിട്ടും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച് സംഘം, പരിക്ക്

കോഴിക്കോട്: വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം. കോഴിക്കോട് മാവൂരിലാണ് സംഭവം. മൂത്തേടത്തുകുഴി നാരായണിയമ്മയുടെ മാലയാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്.

അയല്‍വീട്ടിലേക്ക് നടന്നുപോമ്പോഴായിരുന്നു സംഭവം. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കില്‍ രണ്ട് പേര്‍ എത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം വയോധികയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണമാല സംഘം പിടിച്ചുപറിക്കാന്‍ ശ്രമിച്ചു.

അതിനിടെ നാരായണിയമ്മ നിലത്ത് വീണു. വീണു കിടന്ന ഇവരുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കാന്‍ വീണ്ടും സംഘം ശ്രമിച്ചു. നാരായണിയമ്മ കരഞ്ഞ് ബഹളമുണ്ടാക്കിയതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയുമായിരുന്നു.

എന്നാൽ മാലയുടെ കൊളുത്തും ലോക്കറ്റും നഷ്ടമായി.
നാരായണിയമ്മയുടെ മുഖത്തും കാലിലും നിസ്സാര പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version