വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമം; നെറ്റിയിലും കൈക്കും പരിക്ക്, സംഭവം മാവൂരില്‍

കോഴിക്കോട്: മാവൂരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവരാന്‍ ശ്രമം. 85 വയസുള്ള മാവൂര്‍ സദേശി മുണ്ടിക്കല്‍താഴം നാരായണി അമ്മയെ ആണ് ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ചത്. വീടിനടുത്തുള്ള വഴിയില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയവര്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

3 മണിക്കാണ് സംഭവം. റോഡിന്റെ അരികിലേക്ക് വയോധികയെ തള്ളിയിടുകയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. വീഴ്ചയില്‍ വയോധികയുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ബഹളം വെച്ച് പ്രതിരോധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടുകയായിരുന്നു.

ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടു. മാവൂര്‍ പോലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി.

Exit mobile version