കൊല്ലം: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (60) ഭാര്യ സുഷമ (54) എന്നിവരാണ് മരിച്ചത്. സുധന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വീടിനു സമീപത്തെ പുളി മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു സുധന്റെ മൃതദേഹം. രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ സുഷമയെ കാണാനില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ സമീപത്തെ കുളത്തില്‍ മൃതദേഹം കാണുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.
Discussion about this post