കൊല്ലം: കൊല്ലം കല്ലടയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കുന്നിക്കോട് എപിപിഎം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അഹദ്. പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു സംഭവം. റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാർക്കൊപ്പം ആറ്റിൽ ഇറങ്ങുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന അഹദിനെ സഹപാഠികൾക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയാണ് ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Discussion about this post