കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തിൽ ഭീതിയിലായിരിക്കുന്ന വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. കല്‍പ്പറ്റയിലെ പെരുന്തട്ടയിലാണ് പുലിയുടെ ആക്രമണമുണ്ടായത്.
പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നുപുലര്‍ച്ചെയാണ് സംഭവം. പെരുന്തട്ട സ്വദേശി ഷണ്മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊലപ്പെടുത്തിയത്.
ആക്രമണത്തിന് പിന്നിൽ പുലി തന്നെയാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാൽ പ്രദേശത്ത് പല തവണ കടുവയെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വന്യജീവി ആക്രമണം കണക്കിലെടുത്ത് രണ്ടിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ സ്ത്രീ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ഇന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
Discussion about this post