പാലക്കാട്: യുവാവിന്റെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിഞ്ഞ് കാട്ടാന.ഗുരുതരമായി പരിക്കേറ്റ 22കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകന് സതീശനാണ് പരിക്കേറ്റത്.
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. യുവാവ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവ് മരണ വീട്ടില്‍ പോയി സ്കൂട്ടറില്‍ മടങ്ങിവരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. സ്കൂട്ടര്‍ മറിച്ചിട്ട ശേഷം യുവാവിന്റെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിയുകയായിരുന്നു.
വയനാട്ടില്‍ കടുവ ആക്രമണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പാലക്കാടും വന്യജീവി ആക്രമണം ഉണ്ടായിരിക്കുന്നത്. പാലക്കാട് വാളയാറില്‍ കാട്ടാനയാക്രമണത്തില്‍ യുവ കര്‍ഷകനും പരിക്കേറ്റിരുന്നു.
Discussion about this post