പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ അടിപിയില്‍ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കഞ്ചോട് മനു ആണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂര്‍ ഒന്നാംകുറ്റിയില്‍ പുലര്‍ച്ചെ മൂന്നരക്കായിരുന്നു സംഭവം.
ശിവപ്രസാദ് എന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പിടിയിലായിട്ടുണ്ട്. ശിവപ്രസാദിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. ശിവപ്രസാദ് തന്നെ മനുവിനെ ആശുപത്രിയി എത്തിച്ചുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശിവപ്രസാദിനെ കുമ്പഴയില്‍ നിന്നാണ് പിടികൂടിയത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും പോലീസ് പറയുന്നു.
പ്രതിയുടെ ശരീരത്തിലും കടിയേറ്റ പാടുകളുണ്ട്. ശിവപ്രസാദിന്റെ ചവിട്ടേറ്റ മനു തലയടിച്ചു വീണു. അതാണ് മരണകാരണമെന്നാണ് നിഗമനം.
Discussion about this post