കുന്നംകുളം: പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൃശൂർ കുന്നംകുളം കാവിലക്കാട് ആണ് സംഭവം. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം.
കീഴൂട്ട് വിശ്വനാഥനെന്ന കൊമ്പനാന ആണ് ഇടഞ്ഞത്.
രാജേഷ്(32), വിപിൻ( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവർക്കാണ് പരിക്കേറ്റത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയപ്പോഴാണ് സംഭവം.
അതേസമയം,ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും, പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു.