കൊച്ചി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ തലകീഴായി മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്കേറ്റുു. ഒരാളുടെ നില ഗുരുതരമാണ്. രാത്രി യാത്രക്കാരുമായി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്.
രിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മറ്റ് ഒന്‍പത് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
















Discussion about this post