തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പന തുടരുന്നു. നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ.
40 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ വിൽപ്പനയ്ക്കായി വിതരണം ചെയ്തത്. ഇതിൽ 33 ലക്ഷത്തി 78 ആയിരത്തി 990 ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റ് പോയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായിട്ടാണ് വിറ്റ് പോയിട്ടുള്ളത്.പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപ്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത്.
6,95,650 ടിക്കറ്റുകളാണ് വിറ്റഴിച്ചത് . 3,92,290 ടിക്കറ്റുകൾ വിറ്റ് കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. തൃശൂർ ജില്ലയാണ് ടിക്കറ്റ് വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത്.
3,60,280 ടിക്കറ്റുകളാണ് വിറ്റത്. ഒന്നാം സമ്മാനം 20 കോടി രൂപ നൽകുന്ന ബംപർ ടിക്കറ്റിന് 400 രൂപയാണ് വില. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.
















Discussion about this post