പാലക്കാട്: ഇഎന്‍ സുരേഷ് ബാബുവിനെ വീണ്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
53-കാരനായ സുരേഷ്ബാബു ഇത് രണ്ടാംതവണയാണ് സെക്രട്ടറിസ്ഥാനത്തേക്കെത്തുന്നത്. ജില്ലാക്കമ്മറ്റിയിലെ
എട്ടുപേര്‍ പുതുമുഖങ്ങളാണ്. ജില്ലാ സെക്രട്ടേറിയറ്റംഗം പി മമ്മിക്കുട്ടിയാണ് ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിന്റെ പേര് നിര്‍ദേശിച്ചത്.
തുടർന്ന് യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
29 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാനസമ്മേളനത്തിനു ശേഷം തെരഞ്ഞെടുക്കും.
Discussion about this post