പാലക്കാട് : പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തൃത്താല പൊലീസ് അസ്വാഭാവിക കേസെടുത്തു. സാധാരണ കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പും. ഷൈജു ഇത് കഴിച്ചതാണ് ശാരീര അസ്വസ്ഥതക്ക് കാരണമെന്നാണ് കരുതുന്നത്.
ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ചു, പാലക്കാട് യുവാവിന് ദാരുണ മരണം
-
By Surya
- Categories: Kerala News
- Tags: eating poision nutman died
Related Content
ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
By Surya March 21, 2025
ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചു, യുവാവിന് ദാരുണാന്ത്യം: ഓട്ടോ ഓടിച്ചയാള്‍ പിടിയില്‍
By Surya March 20, 2025
പത്തനംതിട്ടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു
By Surya March 18, 2025
കുളിക്കാന്‍ പോയ വയോധികന് ക്ഷേത്രക്കുളത്തില്‍ വീണ് മരിച്ചു
By Surya March 17, 2025
കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണു; 44 കാരന് ദാരുണാന്ത്യം
By Surya March 13, 2025
ചാലക്കുടിയിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
By Surya March 13, 2025