കാസർകോട്: കാസർകോട് ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിക്കിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ ഹബീബ് എന്ന് വിളിക്കുന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷിൻ്റെ മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം മെഗ്രാല്‍ സ്കൂളിന് സമീപത്തുവച്ചായിരുന്നു സംഭവം. ഒമിനി വാനിലെത്തി പ്രതികൾ അബൂബക്കറിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
















Discussion about this post