39കാരനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

തിരുവനന്തപുരം: നടപ്പാതയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം വിഴിഞ്ഞം കോട്ടുകാൽ പുന്നക്കുളം സ്വദേശിയായ വിഷ്ണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

മുപ്പതിയോമ്പത് വയസ്സായിരുന്നു. വീടിന് സമീപത്തെ നടപ്പാതയിലാണ് വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.

നാട്ടുകാരാണ് വിഷ്ണു നടപ്പാതയിൽ വീണ് കിടക്കുന്നത് കാണുന്നത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തി.

സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസ് എടുത്തു. യുവാവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. വെട്ട് കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയയാളാണ് വിഷ്ണു.

Exit mobile version