തിരുവനന്തപുരം: വെട്ട് കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ യുവാവിനെ നടപ്പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം സ്വദേശിയായ വിഷ്ണു(39)വിനെയാണ് വീടിന് സമീപത്തെ നടപ്പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നാട്ടുകാരാണ് വിഷ്ണു നടപ്പാതയില്‍ വീണ് കിടക്കുന്നത് കാണുന്നത്. വെട്ട് കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയയാളാണ് വിഷ്ണു.
എന്നാല്‍, സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി. വിഴിഞ്ഞം പോലീസ് കേസ് എടുത്തു.
Discussion about this post