തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിക്കായി 22,66,20,000 രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നല്‍കുന്നത്. നേരത്തെ, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മെറ്റീരിയല്‍ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുന്‍കൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
Discussion about this post