അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കം

കണ്ണൂര്‍: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ മാലൂര്‍ നിട്ടാറമ്പിലാണ് സംഭവം. കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പന്‍ (38), അമ്മ നിര്‍മ്മല പറമ്പന്‍ (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.

സുമേഷിനെ തൂങ്ങിമരിച്ച നിലയിലും നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടത്.അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

ഇവര്‍ രണ്ടു ദിവസമായി വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി അകത്തി കയറിനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. സുമേഷ് പതിവായി ലഹരി ഉപയോഗിക്കുന്നായാളാണെന്നും വീട്ടില്‍ നിന്ന് ബഹളം പതിവായിരുന്നെന്നും അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

പേരാവൂര്‍ സെക്ഷനില്‍ ലൈന്‍മാനായിരുന്ന സുമേഷിനെ
ജോലി സമയത്ത് ലഹരി ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

Exit mobile version