തിരുവനന്തപുരം: യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്താണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി ആതിര ആണ് മരിച്ചത്.
മുപ്പത് വയസ്സായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.രാവിലെ എട്ടരയ്ക്ക് മകനെ യുവതി സ്കൂളിലേക്ക് വിട്ടിരുന്നു.
ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു.
ഇയാൾ രണ്ട് ദിവസം മുൻപും ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുവതിയുടെ മൃതദേഹം മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. വീടിന് മുൻപിൽ നിർത്തിയിട്ട യുവതിയുടെ സ്കൂട്ടറും കാണാതായിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
Discussion about this post