തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയും മുഖ്യമന്ത്രി പദവിയുമെന്നും തന്റെ വലിയ സ്വപ്‌നമൊന്നുമല്ലെന്ന് കെ സുധാകരൻ. കെപിസിസി പ്രസിഡന്റ് പദവിയില്‍ കടിച്ചുതൂങ്ങാന്‍ താനില്ലെന്നും സുധാകരൻ പറഞ്ഞു.
ഈ പദവി ഒരു ആഢംബരമായി കരുതി,അത് വിട്ടുകൊടുക്കില്ല എന്ന വാശിയൊന്നുമില്ലെന്നും അധ്യക്ഷപദവിയില്‍ കടിച്ചുതൂങ്ങുന്ന ആളല്ല താനെന്നും
സുധാകരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റായി ആരെ വേണമെങ്കിലും എഐസിസിക്ക് നിയമിക്കാം. ആ പ്രസിഡന്റിന് താന്‍ പൂര്‍ണ പിന്തുണ നൽകുമെന്നും എല്ലാവര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രം തന്നെ കെപിസിസി പ്രസിഡന്റായി തുടരാന്‍ സമ്മതിച്ചാല്‍ മതി എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് അല്ലെങ്കില്‍ താന്‍ വായുവിലൊന്നും പറന്നുപോകുകയൊന്നുമില്ലെന്നും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ താനുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
Discussion about this post