ഗ്രീഷ്മ ജയിലിൽ ഒന്നാം നമ്പര്‍ അന്തേവാസി, താമസം റിമാൻഡ് പ്രതികൾക്കൊപ്പം

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് ജയിലില്‍ ലഭിച്ചതും ഒന്നാം നമ്പര്‍. 2025ലെ ആദ്യത്തെ വനിതാ ജയില്‍ പുള്ളിയായതിനാലാണ് 1/2025 എന്ന നമ്പര്‍ നല്‍കിയിരിക്കുന്നത്.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 14-ാം ബ്ലോക്കില്‍ മറ്റ് രണ്ട് റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിരിക്കുന്നത്. വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ ജയിലില്‍ തന്നെയായിരുന്നു. എന്നാല്‍ സഹതടവുകാരികളുടെ പരാതിയെത്തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ മാവേലിക്കര വനിതാ സ്പെഷ്യല്‍ ജയിലിലേക്കു മാറ്റി.

ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനായി കാമുകനെ വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‌സുഹൃത്തായിരുന്ന ഷാരോണിന് കഷായത്തില് വിഷം കലക്കി നല്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ് ഒടുവില്‍ ഒക്ടോബര് 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version