കോട്ടയം: എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം. കോട്ടയം ജില്ലയിലെ
പാലാ ചക്കാമ്പുഴയിലായിരുന്നു അപകടം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പിവി മോഹനൻ. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഡ്രൈവര്‍ക്കും പരിക്കുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി വി മോഹനന്റെ കാലിന് പൊട്ടലുണ്ട്. എന്നാൽ ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ല. ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്താനിരുന്ന കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു.
Discussion about this post