കോഴിക്കോട്: കോഴിക്കോട് ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മഹമ്മദ് മുഷ്ഫിഖാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.
പത്തൊമ്പത് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.25 ഓടെയാണ് അപകടം സംഭവിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു അപകടം. പരപ്പനങ്ങാടിക്കു സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.
അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിനു സമീപത്തായിരുന്നു കല്യാണം. സ്കൂളിനു അടുത്തു തന്നെ ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ യുവാവ് തത്ക്ഷണം തന്നെ മരണം സംഭവിച്ചു. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോ മൊബൈൽ വിഭാഗം വിദ്യാർഥിയാണ്.
മാതാവ്: ഷെരീഫ. സഹോദരൻ: മുഷറഫ്.
Discussion about this post