കൊല്ലം: മന്ത്രി കെബി ഗണേഷ് കുമാറിന് സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ ആശ്വാസമായി
ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പ് അച്ഛൻ്റേതല്ലെന്ന സഹോദരി ഉഷാ മോഹൻ ദാസിൻ്റെ വാദം പൊളിഞ്ഞു.
സ്വത്തുക്കൾ ഗണേഷ് കുമാറിൻ്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു.
വിൽപ്പത്രത്തിലെ ഒപ്പ് വ്യാജമെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ സഹോദരി ഉഷാ മോഹൻ ദാസിൻ്റെ വാദം. ഈ വാദംതള്ളുന്നതാണ് റിപ്പോർട്ട്.
Discussion about this post