കോട്ടയം: വീടിന് തീപിടിച്ച് ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. കോട്ടയം ജില്ലയിലെ വൈക്കത്ത് ആണ് സംഭവം.ഇടയാഴം കൊല്ലന്താനത്ത് മേരി ആണ് മരിച്ചത്.
എഴുപത്തിയഞ്ച് വയസ്സായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തനിച്ച് താമസിക്കുകയായിരുന്ന മേരിയുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് വിവരം വൈക്കം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന് രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി.
അഗ്നിരക്ഷാസേന തീ അണച്ചപ്പോഴേകും വയോധിക പൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post