മലപ്പുറം: ലോറിയില്‍ നിന്ന് മരത്തടികള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം തുവ്വൂര്‍ സ്വദേശി ഷംസുദീന്‍ (54) ആണ് മരിച്ചത്. തുവ്വൂര്‍ ഐലാശ്ശേരിയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയില്‍ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മരങ്ങള്‍ ലോറിയില്‍ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീന്. ഇതിനായി ലോറിക്ക് മുകളില്‍ കയറി കയര്‍ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീന്റെ ദേഹത്തേക്ക് മരത്തടികള്‍ ഓരോന്നായി വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റു ജോലിക്കാര്‍ ഉടന്‍ തന്നെ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post