തിരുവന്തപുരം : കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് വീണ്ടും പരിഗണിക്കാനായി മാര്‍ച്ച് 24ലേക്ക് മാറ്റി കോടതി. ഇന്ന് സുരേഷ് ഗോപി കോടതിയില്‍ ഹാജരായില്ല.
കേസ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 ആണ് പരിഗണിച്ചത്. കേസിലെ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 16ന് സുരേഷ് ഗോപി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
അതേസമയം, കുറ്റപത്രം റദ്ദ് ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. കേസിനാസ്പദമായ സംഭവം 2023 ഒക്ടോബര്‍ 27നാണ് നടന്നത്. കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന് ആണ് കേസ്.
Discussion about this post