കണ്ണൂര്‍: കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു.
തലശ്ശേരിയിലാണ് ദാരുണ സംഭവം. മട്ടന്നൂര്‍ കളറോഡ് ടി പി ഹൗസില്‍ പരേതനായ ടി പി സൂപ്പിയുടെ ഭാര്യ ഇ കെ റുഖിയ ആണ് മരിച്ചത്.
അറുപതിയൊന്ന് വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ സൈഡ് നല്‍കാതിരുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എരഞ്ഞോളി നായനാര്‍ റോഡില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കാര്‍ ആംബുലന്‍സിന് വഴിമുടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Discussion about this post