അയൽക്കാർ തമ്മിൽ തർക്കം, വീട്ടിൽ കയറി മൂന്നുപേരെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു.പറവൂർ ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം.
അയൽവാസിയാണ് ആക്രമണം നടത്തിയത്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്.

അയൽക്കാർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. അതേസമയം, അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്തതു എന്നു പൊലീസ് സംശയിക്കുന്നു.

അതേസമയം, നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു.

Exit mobile version