തിരുവനന്തപുരം: സമാധിച്ചടങ്ങുകള്‍ കഴിഞ്ഞ ശേഷമേ മറ്റുള്ളവരെ അറിയിക്കാവൂയെന്ന് അച്ഛന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ആരോടും പറയാതിരുന്നതെന്ന് ഗോപന് സ്വാമിയുടെ മകന് സനന്ദന്‍. അച്ഛന് മരിച്ചതല്ലെന്നും സമാധിയായതാണെന്നും സനന്ദന്‍ ആവര്‍ത്തിച്ച് പറഞ്ഞു.
ഒരിക്കലും ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇപ്പോള്‍ പരാതി നല്‍കിയവരുടെ ഉദ്ദേശ്യം ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തുകയാണെന്നും സനന്ദന്‍ പറഞ്ഞു.
അച്ഛന് സമാധിയായെന്ന് ഞങ്ങള്‍ മക്കളും അമ്മയും പറയുന്നു. മക്കള്‍ മാത്രമേ ചടങ്ങുകള്‍ ചെയ്യാവൂയെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്നും സമാധിയായപ്പോള്‍ പൂജാ കാര്യങ്ങളുടെ തിരക്കായതിനാല്‍ ഫോട്ടോയൊന്നും എടുത്തുവച്ചിട്ടില്ലെന്നും സനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ഐക്യവേദിയും ഹിന്ദുസംഘടനകളും ഞങ്ങളൊടൊപ്പമുണ്ടെന്നും സനന്ദന്‍ വ്യക്തമാക്കി. അതേസമയം, ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഗോപന് സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post