കൊച്ചി: എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ ജയിലിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍. കഴിഞ്ഞ ദിവസം കോടതി ഉത്തരവുമായി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വന്നിരുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്നമാണെന്ന്. ഇന്ന് രാവിലെയാണ് റിലീസ് ഓര്‍ഡറുമായി എത്തിയതെന്നും അപ്പോഴാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയോട് തനിക്ക് ബഹുമാനം മാത്രമാണ്.നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും ഇത്രയും കാലത്തിനിടയ്ക്ക് കോടതി ധിക്കരിച്ചു എന്നത് തന്നെക്കുറിച്ച് ഉണ്ടായിട്ടില്ലെന്നും ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ബോബി പറഞ്ഞു.
താന്‍ മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും പറയാറില്ല. കഴിയുന്നതും ആളുകള്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂര്‍വമല്ലെങ്കിലും എന്റെ വാക്കു കൊണ്ട് ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ യാതൊരു ഈഗോ കോംപ്ലക്സുമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.
Discussion about this post