കൊച്ചി: കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് യുഎന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി.
പരിസ്ഥിതി ആഘാതത്തെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് കെ-റെയില്‍ സംഭവിക്കില്ലെന്നും എന്നാല്‍ അത് ഒരു പരിധിവരെ കുറക്കാന്‍ നമ്മളെ കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ കേരളത്തില്‍ ഒരു ഹൈ-സ്പീഡ് കണക്ടിവിറ്റി ഉണ്ടാകുമെന്നത് ഉറപ്പാണ്. അതു ഒരു പക്ഷെ 2030, 2040, 20250-ലോ ആയിരിക്കാം സംഭവിക്കുന്നതെന്നും അങ്ങനെ സംഭവിക്കുന്നത് കേരളത്തിന് സാമ്പത്തികമായും സാമൂഹ്യമായും ഗുണം ചെയ്യമെന്നും അദ്ദേഹം പറഞ്ഞു.
ആ ഒരു പദ്ധതി മൂലം നഷ്ടം സംഭവിക്കുന്ന ആളുകളെ മൊത്തം സമൂഹവും പിന്തുണയ്ക്കണമെന്നും ഭൂമിയെ ഏതൊരു ആവശ്യങ്ങള്‍ക്കും മാറ്റുമ്പോള്‍ ചെറിയ തോതിലാണെങ്കിലും പരിസ്ഥിതിയില്‍ ആഘാതം ഉണ്ടാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post