കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്.സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അവതരിപ്പിച്ചാലും തന്റെ അസാമാന്യ ഭാഷാജ്ഞാനവും ഭാഷാ നിയന്ത്രണം കൊണ്ടും അദ്ദേഹം സ്ത്രീകളുടെ പ്രശ്‌നങ്ങളെ നീർവീര്യമാക്കുമെന്ന് ഹണി റോസ് പറഞ്ഞു.
ഒരു ചാനല്‍ ചര്‍ച്ചയില്‍ വച്ച് സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച്കൊണ്ടുള്ള രാഹുല്‍ ഈശ്വറിൻ്റെ വാക്കുകൾക്കെതിരെയാണ് നടി ഹണി റോസ് രംഗത്ത് എത്തിയത്.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഹണി റോസിൻ്റെ പ്രതികരണം. തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ പൂജാരി ആവുകയായിരുന്നുവെങ്കില്‍ അദ്ദേഹം സ്ത്രീകള്‍ക്ക് ഒരു ഡ്രസ്സ് കോര്‍ഡ് ഉണ്ടാക്കിയേനെയെന്നും നടി പരിഹസിച്ചു.
ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് തനിക്ക് മനസിലായതെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post