മുറിയെടുത്തത് കഴിഞ്ഞദിവസം, റിസോര്‍ട്ടിന് മുന്നില്‍ 54കാരനും 34കാരിയും തൂങ്ങിമരിച്ച നിലയില്‍

death|bignewslive

കല്‍പ്പറ്റ: സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ പഴയ വൈത്തിരിയിലാണ് നടുക്കുന്ന സംഭവം.

കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിന്‍സി (34) എന്നിവരാണ് മരിച്ചത്. ഇരുവരെയും വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിനു സമീപത്തെ അത്തിമരത്തിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു.ഇരുവരെയും ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.

റിസോര്‍ട്ടിലെ ജീവനക്കാരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

Exit mobile version