തൃശൂര്‍: അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഭീതിപരത്തി കബാലി ഒറ്റയാന്‍. മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് ഒറ്റയാന്‍ കബാലിയെത്തിയത്.
വൈകീട്ട് 6 മണിയോടെയാണ് ഒറ്റയാന്‍ റോഡിലെത്തിയത്. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട കബാലി റോഡില്‍ നിലയുറപ്പിച്ചു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.
ഒറ്റയാന്‍ 7.45ഓടെയാണ് റോഡില്‍ നിന്നും മാറിയത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കബാലി വഴിമാറിയത്. കുറച്ച് ദിവസങ്ങളായി കബാലിയുടെ ശല്യം മലക്കപ്പാറ റോഡില്‍ രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post