കത്തിക്കരിഞ്ഞ കാറിലുണ്ടായിരുന്ന മൃതദേഹം ഐടി ഉദ്യോഗസ്ഥന്റേത്, യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയത് സിനിമ കാണാനെന്നും പറഞ്ഞ്

car accident|bignewslive

കൊല്ലം: കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിനാണ് മരിച്ചത്.

അഞ്ചല്‍ ഒഴുകുപാറയ്ക്കലിലാണ് അപകടം. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ് ലിനേഷ്. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കവെയാണ് അപകടം. ലിനേഷ് സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

രാവിലെയായിട്ടും വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെയാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്. രാത്രി 10.30 വരെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.

പൂര്‍ണമായും കത്തിയ കാറില്‍ പിന്‍വശത്തെ ചില്ലു തകര്‍ത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.

Exit mobile version