ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടി, 56കാരന്റെ മൃതദേഹം കണ്ടെത്തി

death|bignewslive

ആലപ്പുഴ: ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍ ആണ് സംഭവം.

അമ്പത്തിയാറ് വയസ്സായിരുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ നിന്നാണ് ഉദയന്‍ വേമ്പനാട്ട് കായലില്‍ ചാടിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടില്‍ നിന്നാണ് കായലിലേക്ക് ചാടിയത്. കായലിന് നടുവില്‍ പാതിരാമണല്‍ ദ്വീപിന് എതിര്‍ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്ഥലത്ത് സ്‌കൂബാ ടീം തെരച്ചില്‍ നടത്തിയിരുന്നു. സ്‌കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version