കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ വീണ് ഓടുന്ന ട്രെയിനിന്റെ അടിയില്‍പ്പെട്ട് രക്ഷപ്പെട്ട മധ്യവയസ്‌കനെ കണ്ടെത്തി. പന്ന്യന്‍പാറ സ്വദേശി പവിത്രനാണ് ട്രെയിനിന് അടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
അറിയാതെ ട്രെയിനിന് മുന്നില്‍ പെട്ടുപോയതാണ്. താന്‍ മദ്യപിച്ചിരുന്നില്ലെന്നും ഫോണ്‍ ചെയ്തുകൊണ്ട് നടക്കുന്നതിനിടെ പെട്ടെന്നാണ് ട്രെയിന്‍ വരുന്നത് കണ്ടതെന്നും ട്രെയിന്‍ മുന്നിലെത്തിയപ്പോഴാണ് കാണുന്നതെന്നും പവിത്രന്‍ പറയുന്നു.
തനിക്ക് അപ്പുറോം പോവാന്‍ കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി എന്നും വണ്ടി പോകുന്നതുവരെ അനങ്ങാതെ കിടന്നുവെന്നും അതുതന്നെയെന്നും പവിത്രന്‍ പറയുന്നു.
വണ്ടി പോയശേഷം എഴുന്നേറ്റ് വീട്ടിലേക്ക് പോന്നു. സ്ഥലത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. പേടിച്ചുപോയിരുന്നു. വണ്ടി മുന്നില്‍ വരുമ്പോള്‍ ആരായാലും പേടിക്കുമല്ലോയെന്നും ആ പേടി ഇപ്പോഴുമുണ്ടെന്നും ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മാറിയിട്ടില്ലെന്നും പവിത്രന്‍ പറയുന്നു.
Discussion about this post