ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തണ്ണീര്‍മുക്കത്താണ് സംഭവം. തണ്ണീര്‍മുക്കം മനു സിബി ആണ് മരിച്ചത്. 24 വയസ്സായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. മനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തണ്ണീര്‍മുക്കം സ്വദേശി അലന് കുഞ്ഞുമോനാണ് പരിക്കേറ്റത്. കുഞ്ഞുമോന് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീണു. സംഭവസ്ഥലത്ത് വെച്ചുതന്നെ മനു മരണത്തിന് കീഴടങ്ങി. സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
മനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുവിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post