തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ. നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പറഞ്ഞത്. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടിൽ പ്രശാന്തി(36) നെയാണ് കോടതി ശിക്ഷിച്ചത്.
സ്കൂൾ വിദ്യർത്ഥിനിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയാണ് പ്രതി പീഡിപ്പിച്ചത്. പ്രതി വിഹാഹം കഴിഞ്ഞതിനു ശേഷവും ഈ പീഡനം തുടർന്നുകൊണ്ടിരുന്നു. ആര്യംകോട് പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എൻ ജിജി, ജെ മോഹൻദാസ്, പി എം രവിന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ് ഹാജരായി.
Discussion about this post