പത്തനംതിട്ട: ശബരിമല ദര്‍ശന ശേഷം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ തീര്‍ത്ഥാടകന്റെ മുകളിലൂടെ ബസ് കയറിയിറങ്ങി.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് അപകടം നടന്നത്. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്.
നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കിടന്നു ഉറങ്ങുകയായിരുന്നു.
പിന്നോട്ടെടുത്ത ബസ് ഗോപിനാഥന്റെ തലയിലൂടെ കയറി ഇറങ്ങി. തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം നിലയ്ക്കല്‍ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post