കൊച്ചി: അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. എറണാകുളം ജില്ലയിലെ വെണ്ണലയിലാണ് സംഭവം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയപ്പോള്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post