കൊച്ചി: ലിവിങ് ടുഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കമ്മീഷൻ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത കൂടുന്നു. കുട്ടികളെ അത് ബാധിക്കുന്നുണ്ടെന്നും പി സതിദേവി പറഞ്ഞു.
















Discussion about this post