മലപ്പുറം: കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണിമലില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് വഴിയാത്രക്കാരന് മരിച്ചു. കരിങ്കല്‍ കയറ്റി വന്ന ലോറി നമസ്ക്കാരം കഴിഞ്ഞുവരുന്ന ആളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഏറെ നേരം ഇയാള്‍ ലോറിക്കടിയില്‍ കുടങ്ങിക്കിടന്നു. ഒടുവില്‍ അഗ്നിശമന സേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
കരിങ്കല്‍ കയറ്റി വരുന്ന ലോറിയാണ് വഴിയാത്രക്കാരന്റെ ശരീരത്തിലേക്ക് മറിഞ്ഞത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അതേസമയം, ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post