തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നമിത (19) യാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
-
By Surya
- Categories: Kerala News
- Tags: its studentsuicide
Related Content
ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം: ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കി
By Surya December 11, 2024
നേമത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, അന്വേഷണം
By Surya November 17, 2024
പ്രമുഖ യൂട്യൂബര്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
By Anu April 19, 2024
യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍
By Akshaya April 13, 2024