തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പല സമയങ്ങളില്‍ പീഡിപ്പിച്ചതായാണ് പരാതി.