പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ചു. പത്തനംതിട്ട കോന്നി
കെലഞ്ഞൂര്‍ സ്വദേശി വിനായക് ആണ് മരിച്ചത്. 15 വയസായിരുന്നു. എരവണ്‍ കൊടിഞ്ഞുമൂല കടവിലാണ് അപകടം ഉണ്ടായത്.
അവധി ദിനത്തില്‍ ബന്ധു വീട്ടിലെത്തിയ വിനായക് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.