കണ്ണൂര്‍: ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്രീധരന്‍ സുനിതയെ ആക്രമിക്കുകയായിരുന്നു. പിന്നാലെ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിത ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്രീധരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.